ദേശീയം

മദ്യം നല്‍കിയില്ല; വൈന്‍ ഷോപ്പിന് തീയിട്ട് യുവാവ്, ജീവനക്കാരുടെ മേലും പെട്രോള്‍ ഒഴിച്ചു

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം:  അടയ്ക്കുന്ന സമയം ആയതിനെ തുടര്‍ന്ന് ആവശ്യപ്പെട്ട മദ്യം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് വൈന്‍ ഷോപ്പിന് തീയിട്ടു. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. മധു എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനാണ് യുവാവ് ഷോപ്പില്‍ എത്തിയത്. എന്നാല്‍ ഷോപ്പ് അടയ്ക്കുന്ന സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം നല്‍കാന്‍ തയ്യാറായില്ല. ഇതിനെ ചൊല്ലി ജീവനക്കാരും മധുവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ മടങ്ങിപ്പോയ പ്രതി പെട്രോള്‍ ടാങ്കുമായാണ് കടയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ജീവനക്കാര്‍ കടയില്‍ നിന്ന് പുറത്തേയ്ക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. കട പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് മധുവിനെതിരെ കേസെടുത്തതെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍