ദേശീയം

വിശാഖപട്ടണം തുറമുഖത്ത് വന്‍ തീപിടിത്തം; 35 ബോട്ടുകള്‍ കത്തിനശിച്ചു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: വിശാഖപട്ടണത്തെ മത്സ്യബന്ധന തുറമുഖത്തു വന്‍ തീപിടിത്തം. 35ബാട്ടുകള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. മുപ്പത് കോടിയുടെ നാശനഷ്ടമുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തല്‍. 

ബോട്ടിലുണ്ടായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് വലിയ ആശങ്കയുണ്ടാക്കി. ഒരു ബോട്ടില്‍ നിന്നും മറ്റു നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളിലേക്കും വേഗത്തില്‍ പടരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എങ്കിലും തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ആളപായം ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയതായും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് തീയണച്ചതെന്നും ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ എല്‍പിജി സിലിണ്ടറുകളും ലിറ്റര്‍ കണക്കിന് ഡീസല്‍ സൂക്ഷിച്ചതും തീ അതിവേഗം പടരാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിനശിച്ച ഓരോ ബോട്ടിനും 35 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വില വരും.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി