ദേശീയം

ജമ്മുവില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; നാലു സൈനികര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുവിലെ രജൗറിയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിനവും തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചയാതും സുരക്ഷാ സേന അറിയിച്ചു. ധര്‍മശാലിലെ ബാജിമാല്‍ കാട്ടില്‍ ഒളിച്ച ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. 

9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ എം വി പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ഒരു സൈനികനും ആണ് മരിച്ചത്. പ്രദേശം വളഞ്ഞ സൈന്യം സൈനിക നടപടി തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

പരിക്കേറ്റവരെ ഉധംപുരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭീകരരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും കാട്ടില്‍ തിരച്ചില്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത