ദേശീയം

ഇന്ന് നോ നോണ്‍വെജ് ഡേ; കശാപ്പുശാലകള്‍ തുറക്കരുത്; ഉത്തരവിറക്കി യോഗി സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് നോ നോണ്‍ വെജ് ഡേ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചാണ് നടപടി. ഇന്ന് അറവുശാലകളും മാംസ വില്‍പ്പന കടകളും തുറക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയിരുന്നയാളാണ് സാധു തന്‍വര്‍ദാസ് എന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. 

ശനിയാഴ്ച മാംസ വില്‍പ്പന ശാലകള്‍ തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഗാന്ധി ജയന്തി പോലെയുള്ള ദിവസങ്ങളില്‍ മാംസ വില്‍പ്പനയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കാറുണ്ടെന്നും അതിനു സമാനമാണ് ഈ നടപടിയെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടുത്തിടെ യുപിയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത് ഏറെ വിവാദമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി