ദേശീയം

'എന്തിന് വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്നു?' ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്ന് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ താന്‍ അസ്വസ്ഥനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം തീരംവിട്ട് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന. 

വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വിവാഹ സീസണ്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ വിവാഹ സീസണില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു. വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്പോള്‍, നിങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണം.' അദ്ദേഹം പറഞ്ഞു.

'അതെ, വിവാഹം എന്ന വിഷയത്തെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു, എന്റെ ഹൃദയവേദന എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ മറ്റാരോട് പറയും. ഒന്ന് ആലോചിച്ചു നോക്കൂ... ഈ ദിവസങ്ങളില്‍ ചില കുടുംബങ്ങള്‍ വിദേശത്ത് പോയി വിവാഹം നടത്താനുള്ള പുതിയ പ്രവണത ഉണ്ടാക്കുന്നു. ഇത് ആവശ്യമാണോ?' മോദി ചോദിച്ചു.

ഇന്ത്യന്‍ മണ്ണില്‍ ആളുകള്‍ വിവാഹ ആഘോഷങ്ങള്‍ നടത്തുകയാണെങ്കില്‍, രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ തന്നെ പണം എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിവാഹങ്ങളിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സേവനമോ മറ്റും ചെയ്യാന്‍ അവസരം ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

'മകന്‍റെ മരണ കാരണം വ്യക്തമല്ല, പ്രതികള്‍ക്ക് പങ്കുണ്ട്'; ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ ഹൈക്കോടതിയില്‍

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു