ദേശീയം

കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം; തേജസ് വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാന്‍ അനുമതി

സമകാലിക മലയാളം ഡെസ്ക്


         
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം കൂടുതല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്നു. 97 തേജസ് വിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കി. രണ്ട് വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്.

ഈ വിമാന ഇടപാടുകള്‍ക്ക് ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ചെലവ്. തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ്. പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടിയാണ് വാങ്ങുന്നത്. 

മറ്റ് ഇടപാടുകള്‍ക്ക് അടക്കം മൊത്തം രണ്ടു ലക്ഷം കോടിയുടെ ഇടപാടിനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത്. വില സംബന്ധിച്ച ചര്‍ച്ചയ്ക്ക് ശേഷം സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി