ദേശീയം

'വോട്ടു ചെയ്തില്ലെങ്കില്‍, ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല': മുഹമ്മദ് അസ്ഹറുദ്ദീന്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വോട്ടവകാശം വിനിയോഗിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഹൈദരാബാദില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജനങ്ങളും വോട്ടു ചെയ്യണമെന്നും അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടു. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അസ്ഹറുദ്ദീന്‍. 2018 ലെ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ബിആര്‍എസ് ആണ് വിജയിച്ചത്. 

ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അസ്ഹറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കിയത്. നിലവിലെ എംഎല്‍എ മങ്കാട്ടി ഗോപിനാഥിനെ തന്നെയാണ് ബിആര്‍എസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. ലങ്കാല ദീപക് കുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

നിരവധി ക്രിമിനൽ, ലഹരി മരുന്ന് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം