ദേശീയം

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി.

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശമാണ് ഹര്‍ജിക്ക് ആധാരം. ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയാണ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. നിയമത്തെയും വസ്തുതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കീഴ്‌ക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് സെഷന്‍സ് കോടതി നടപടി. കേസ് കീഴ്‌ക്കോടതിയിലേക്ക് കൈമാറിയ സെഷന്‍സ് കോടതി, നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി, ബ്രിട്ടീഷുകാരില്‍ നിന്ന് സവര്‍ക്കര്‍ പെന്‍ഷന്‍ വാങ്ങിയതായും ആരോപിച്ചു. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പരാമര്‍ശങ്ങള്‍ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!