ദേശീയം

സനാതന ധര്‍മ്മം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങള്‍: യോഗി ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പുര്‍: സനാതന ധര്‍മം മാത്രമാണ് മതമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ജ്ഞ്യാന്‍ യാഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'സനാതന ധര്‍മം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാര്‍ഗങ്ങളോ ശാഖകളോ ആണ്. സനാതനം മാനവികതയുടെ മതമാണ്. സനാതനത്തിന് എതിരായ ആക്രമണം ആഗോള മാനവികതയ്ക്ക് എതിരായ ആക്രമണമാണ്'-യോഗി ആദിത്യനാഥ് പറഞ്ഞു. 

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തിന് എതിരായ പ്രസ്താവനയെ മുന്‍നിര്‍ത്തിയായിരുന്നു യോഗിയുടെ പരാമര്‍ശം. സനാതന ധര്‍മം തുടച്ചുനീക്കപ്പെടേണ്ടതാണ് എന്നായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ ബിജെപിയുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍