ദേശീയം

ദുരന്ത കാരണം ശക്തമായ മഴയും ഹിമപാളികള്‍ ഉരുകിയതും; രണ്ടു ദിവസം കൂടി അതിശക്തമായ മഴ, നദികള്‍ അപകടാവസ്ഥയില്‍; സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഗാങ്‌ടോക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 10 ആയി. 22 സൈനികര്‍ അടക്കം 80 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ സിക്കിമില്‍ ലൊനക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയമാണ് സിക്കിമിനെ ദുരിതത്തിലാക്കിയത്.  മാംഗന്‍, ഗാങ്‌ടോക്, പാക്യോങ്, നാംചി ജില്ലകളിലാണ് വലിയ നാശനഷ്ടം സംഭവിച്ചത്. ചുങ്താങ് അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതാണ് സ്ഥിതി ഗുരുതരമാക്കിയത്. 14 പാലങ്ങളാണ് തകര്‍ന്നത്. ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയും തകര്‍ന്നു. 3000ലധികം വിനോദസഞ്ചാരികള്‍ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ശക്തമായ മഴയും ഹിമപാളികള്‍ ഉരുകി ഒഴുകിയതുമാണ് ദുരന്ത കാരണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സിക്കിമില്‍ 25 നദികള്‍ അപകടാവസ്ഥയിലാണ്. നേപ്പാളിലെ ഭൂകമ്പവും ദുരന്ത കാരണമായെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. രണ്ടു ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി സിക്കിമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു

ആദ്യ പന്തിക്ക് തന്നെ ഇരുന്നോ!! ചിരിപ്പൂരമൊരുക്കി പൃഥ്വിയും ബേസിലും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുന്നു; ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്ന് സുനില്‍ ഗാവസ്‌കര്‍