ദേശീയം

ഹമാസിനെ പിന്തുണച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ;  58 കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  ഹമാസിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റു ചെയ്ത 58 കാരന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ മംഗലൂരുവിലാണ് സംഭവം. ജോക്കാട്ടെ സ്വദേശി സക്കീര്‍ എന്നയാളെയാണ് മംഗലൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. 

ഹമാസിനെ രാജ്യസ്‌നേഹികള്‍ എന്നു വിശേഷിപ്പിക്കുന്ന വീഡിയോയില്‍, ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന ഹമാസിനു വേണ്ടി ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. അറസ്റ്റിലായ ആള്‍ ശ്മശാന ജോലിക്കാരനാണെന്നും, വിശ്വ ഖബറിസ്ഥാന്‍ സംഗത്തില്‍ അംഗമാണെന്നും പൊലീസ് പറഞ്ഞു. 

വിശ്വഹിന്ദു പരിഷത്ത് ആണ് വീഡിയോക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്നു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ സമാനതരത്തില്‍ ഏഴോളം കേസുകല്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

ചെകുത്താന്റെ അടുക്കളയില്‍ പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു

പ്രണയം നിരസിച്ചു, ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി

സിനിമാ നിര്‍മാണത്തിന് 2.75 കോടി വാങ്ങി പറ്റിച്ചു, ജോണി സാഗരിഗ അറസ്റ്റില്‍