ദേശീയം

പരീക്ഷാ വിവരങ്ങള്‍ ഇനി എളുപ്പത്തില്‍ അറിയാം; വാട്‌സ്ആപ്പ് ചാനലുമായി യുജിസി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. പരീക്ഷ, ഗവേഷണം, അധ്യാപനം തുടങ്ങി ഉന്നത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ വാട്‌സ്ആപ്പില്‍ ചാനല്‍ ആരംഭിച്ചു.

പഠനവമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങള്‍ ഉടന്‍ തന്നെ വിദ്യാര്‍ഥികള്‍ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ലക്ഷ്യമിട്ടാണ് യുജിസി ചാനല്‍ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ അറിയിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം. 

ഡിജിറ്റല്‍ ഡിവൈഡ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങിയതെന്ന് യുജിസി അറിയിച്ചു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ അറിയാന്‍ വാട്‌സ്ആപ്പ് ചാനലില്‍ ചേരാന്‍ എക്‌സിലൂടെ യുജിസി അഭ്യര്‍ഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു