ദേശീയം

'ഇന്നുമുതല്‍ ഞാന്‍ തെറ്റുകള്‍ ചെയ്യില്ല പപ്പാ'; ഹോസ്റ്റല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  രാജസ്ഥാനില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു. ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി സുധന്‍ഷി സിങ് ആണ് മരിച്ചത്. 21 വയസായിരുന്നു. ഹോസ്റ്റല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.  ഈവര്‍ഷം ഇതുവരെ സംസ്ഥാനത്ത് 21 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍.

ഇന്ന് രാവിലെയാണ് സുധന്‍ഷിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്ത് വച്ച് വികാരനിര്‍ഭരമായ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. 'ഇന്നു മുതല്‍ ഞാന്‍ ഒരു തെറ്റുകളും ചെയ്യില്ല, ഞാന്‍ വാക്ക് തരുന്നു. ക്ഷമിക്കണം, അമ്മേ, പപ്പാ, ഭായി, രോഹിത്,' - കുറിപ്പില്‍ പറയുന്നു

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഹോസ്റ്റല്‍ മുറിയില്‍ സുധാന്‍ഷി തനിച്ചായിരുന്നു താമസം ഇന്ന് രാവിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നെന്ന് ഹോസ്റ്റല്‍ സഹവിദ്യാര്‍ഥികള്‍ പറയുന്നു. ശബ്ദം കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തിയെങ്കിലും തലയോട്ടി പൊട്ടി രക്തത്തില് കുളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വിഷമോ?

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം