ദേശീയം

ബിജെപി സഖ്യം എതിര്‍ത്തു; കര്‍ണാടക ജെഡിഎസ് അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: എന്‍ഡിഎ ബന്ധത്തെച്ചൊല്ലി കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ അധ്യക്ഷസ്ഥാനത്തു നിന്നു പുറത്താക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.

എച്ച്ഡി കുമാരസ്വാമിയാണ് പുതിയ അധ്യക്ഷന്‍. ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകില്ലെന്ന് കഴിഞ്ഞ ദിവസം സിഎം ഇബ്രാഹിം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്റെ തീരുമാനത്തെ തള്ളിയായിരുന്നു ഇബ്രാഹിമിന്റെ പരാമര്‍ശം. 

ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണു ഇതിനോടകം പാര്‍ട്ടി വിട്ടതെന്നും ദേവഗൗഡയോട് ഇബ്രാഹിം പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍