ദേശീയം

പിപിഇ കിറ്റ് ധരിച്ച് മോഷ്ടാക്കള്‍ ഷോറൂമില്‍; കവര്‍ന്നത് 100 മൊബൈല്‍ ഫോണുകള്‍

സമകാലിക മലയാളം ഡെസ്ക്

മീററ്റ്:മൊബൈല്‍ ഷോപ്പില്‍ പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കള്‍ 60ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ഷോറൂമിന് സമീപത്തുള്ള ഒഴിഞ്ഞ ഭാഗത്ത് കൂടിയാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഉത്തര്‍പ്രദേശിലെ ഗംഗാനഗറിലാണ് സംഭവം.

കടയുടമ രാവിലെ ഷോപ്പിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നിരവധി മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്ന് മനസിലാക്കിയ ഉടമ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കടയില്‍ നിന്ന് നൂറിലേറെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി മീററ്റ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കമലേഷ് ബഹാദൂര്‍ പറഞ്ഞു. പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, 'ആവേശം' പ്രൈമിൽ എത്തി

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ

അവധിക്കാലമാണ്..., ഹൈറേഞ്ചുകളിലെ വിനോദയാത്രയിൽ സുരക്ഷ മറക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ