ദേശീയം

അഭ്യൂഹങ്ങള്‍ക്ക് വിട, രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വസുന്ധര മത്സരിക്കും; ഝലരപാടനില്‍ സ്ഥാനാര്‍ഥി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ആസന്നമായ രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യ മത്സരിക്കും. ഝലരപാടന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വസുന്ധരയ്ക്ക് ബിജെപി സീറ്റ് നല്‍കിയത്. ഇതടക്കം 83 നിയോജക മണ്ഡലങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.

ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വസുന്ധരയുടെ പേര് ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വസുന്ധരയെ മത്സരിപ്പിക്കുമോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വസുന്ധരയ്ക്ക് പകരം ആരായിരിക്കും തെരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുക എന്ന ചോദ്യവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വസുന്ധരയുടെ പേര് ഉള്‍പ്പെടുത്തിയത്.

നവംബര്‍ 25ന് ഒറ്റഘട്ടമായാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി