ദേശീയം

​ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; ​ഗുജറാത്തിൽ 24 മണിക്കൂറിനിടെ 13കാരൻ ഉൾപ്പെടെ 10 മരണം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നവരാത്രി ആഘോഷത്തിന്റെ ഭാഗ‌മായി നടന്ന ​ഗർബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് 24 മണിക്കൂറിൽ ഗുജറാത്തിൽ 10 പേർ മരിച്ചു.  ​ഗുജറാത്തിലെ വിവിധ ഭാ​ഗങ്ങളിലായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് മരണങ്ങൾ. മരിച്ചവരിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടുന്നു. ബറോഡയിൽ നിന്നുള്ള 13 കാരനാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത്. അഹമ്മദാബാദിൽ നൃത്തം ചെയ്യുന്നതിനിടെ 24കാരൻ കുഴഞ്ഞു വീണു മരിച്ചു. 


ഇത് കൂടാതെ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളിൽ ശ്വാസ തടസം, ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 521 കോളുകളാണ് എമർജൻസി ആംബുലൻസ് സർവീസ് നമ്പറായ 108ലേക്ക് വന്നതെന്ന് അധികൃതർ പറയുന്നു. സാധാരണയായി വൈകുന്നേരം ആറ് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് ​ഗർബ ആഘോഷങ്ങൾ നടക്കുന്നത്. ഈ സമയത്താണ് എമർജൻസി കോളുകൾ കൂടുതലായും വരാറുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ​ഗർബ ആഘോഷങ്ങൾ നടക്കുന്ന സർക്കാർ ആശുപത്രികളോട് സജ്ജമായിരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഗർബ ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഡോക്ടർമാരുടെയും ആംബുലൻസിന്റെയും സേവനം ഉറപ്പാക്കാനും നിർദേശത്തിൽ പറയുന്നു. നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് നടന്ന ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ ഈ വർഷം ഗുജറാത്തിൽ മൂന്നു പേരാണ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും