ദേശീയം

വീടുകളില്‍ വിള്ളല്‍, 70 ഓളം ഗ്രാമവാസികള്‍ ഉറങ്ങിയത് വെളിയില്‍; ഹിമാചലില്‍ പരിഭ്രാന്തി

സമകാലിക മലയാളം ഡെസ്ക്

ഷിംല:  ഇത്തവണ കനത്തമഴയില്‍ ദുരിതം നേരിട്ട ഹിമാചല്‍ പ്രദേശില്‍ നിരവധി വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ലാഹുല്‍- സ്പിതി ജില്ലയിലെ ലിന്‍ഡൂര്‍ ഗ്രാമത്തിലെ 16 വീടുകളില്‍ ഒന്‍പതിടത്താണ് വിള്ളല്‍ കണ്ടെത്തിയത്. മണ്ണിടിച്ചലിനെ തുടര്‍ന്നാണ് വിള്ളല്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മണ്ണിടിച്ചലിനുള്ള കാരണം കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വ്വ വരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വീട്ടില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗ്രാമത്തിലെ 70 ഓളം ആളുകള്‍ വീടിന് പുറത്താണ് കിടന്നത്. വീട് തകര്‍ന്നുവീഴുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികള്‍. വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കൃഷിയിടങ്ങളിലും നാശംനഷ്ടം സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത ജലസോത്രസില്‍ നിന്ന് വെള്ളം ഊറി വരുന്നതാകാം ഇതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന സൂചന. ജിയോളജിക്കല്‍ സര്‍വ്വേ പരിശോധന നടത്തിയാല്‍ മാത്രമേ ഇതിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ. സ്ഥലത്ത് പരിശോധന നടത്താന്‍ ജിയോളജിക്കല്‍ സര്‍വ്വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ലാഹുല്‍ - സ്പിതി ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ അറിയിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്