ദേശീയം

ഇന്ദ്രസേന റെഡ്ഡി നല്ലു ത്രിപുര ​ഗവർണർ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തെലങ്കാനയിലെ മുതിർന്ന ബിജെപി നേതാവ്  ഇന്ദ്രസേന റെഡ്ഡി നല്ലുവിനെ ത്രിപുര ​ഗവർണറായി നിയമിച്ചു. വ്യാഴാഴ്ച ഇന്ദ്രസേന റെഡ്ഡി 
ത്രിപുര ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. മുൻ ഗവർണർ സത്യദേവ് എൻ. ആര്യയുടെ കാലാവധി ഓഗസ്റ്റ് 25-ന് അവസാനിച്ചിരുന്നു.

2003 മുതൽ 2007 വരെ സംയോജിത ആന്ധ്രാപ്രദേശിൽ ബിജെപി പ്രസിഡന്റായും 2014ൽ പാർട്ടി ബിജെപിയുടെ ദേശീയ സെക്രട്ടറിയായും ഇന്ദ്രസേന റെഡ്ഡി പ്രവർത്തിച്ചു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ജനിച്ച അദ്ദേഹം 1983, 1985, 1999 കാലത്ത് മലക്പേട്ടിൽ നിന്ന് എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 

ബിജെപി നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസിനെ ഒഡീഷ ​ഗവർണറായും നിയമിച്ചിട്ടുണ്ട്. നിലവിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റായ രഘുബർ ദാസ് 2014 മുതൽ 2019 വരെ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മറ്റൊരു ഇന്ത്യൻ പൗരനും അറസ്റ്റിൽ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ