ദേശീയം

നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; കശ്മീരില്‍ അഞ്ചു ഭീകരരെ വധിച്ചു 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഞ്ചു ലഷ്‌കര്‍ ഭീകരരെ വധിച്ചു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് വധിച്ചത്.

കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. തുടക്കത്തില്‍ രണ്ടുപേരെയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ മൂന്ന് പേരെ കൂടിയുമാണ് വെടിവെച്ച് കൊന്നത്. ഇവര്‍ ലഷ്‌കര്‍ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.

നിയന്ത്രണരേഖയ്ക്ക് കുറുകെ ഭീകരരുടെ 16 ലോഞ്ചിംഗ് പാഡുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ജമ്മു കശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ് പറഞ്ഞു. പ്രാദേശിക റിക്രൂട്ട്മെന്റുകള്‍ ഗണ്യമായി കുറഞ്ഞതിനാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഈ വര്‍ഷം കേന്ദ്രഭരണപ്രദേശത്ത് കൊല്ലപ്പെട്ട 46 ഭീകരരില്‍ 37 പേര്‍ പാകിസ്ഥാനികളാണെന്നും ഒമ്പത് പേര്‍ മാത്രമാണ് തദ്ദേശീയരെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ 33 വര്‍ഷത്തെ ഭീകരാക്രമണങ്ങള്‍ക്കിടെ, ഇതാദ്യമായാണ് തദ്ദേശീയ ഭീകരരുടെ നാലിരട്ടി വിദേശ ഭീകരര്‍ കൊല്ലപ്പെടുന്നതെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്