ദേശീയം

പട്രോളിങ്ങിനിടെ ഏറ്റുമുട്ടൽ; വനം വകുപ്പ് ഉദ്യോ​ഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. മേഘമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിൽ ഇന്നലെ രാത്രയോടെയാണ് സംഭവം. കേരളത്തിന്റെ പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വന മേഖലയാണിത്. കെജിപെട്ടി സ്വദേശിയായ ഈശ്വരൻ എന്ന വേട്ടക്കാരനാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പട്രോളിങ് നടത്തുന്നതിനിടെ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ ഈശ്വരൻ കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുത്താൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയം രക്ഷയ്‌ക്കാണ് വെടിയുതിർത്തതെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു.

​ഈശ്വരന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കമ്പത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു