ദേശീയം

'ഇത് ഹിന്ദു രാജ്യം, പാകിസ്ഥാനില്‍ പോ'; മുസ്ലിം വിദ്യാര്‍ത്ഥികളോട് അധ്യാപിക, സ്ഥലം മാറ്റം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുസ്ലിം വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് സ്ഥലം മാറ്റം. ശിവമോഗയിലെ ഉറുദു സ്‌കൂളിലെ അധ്യാപിക മഞ്ജുള ദേവിയെയാണ് സ്ഥലം മാറ്റിയത്. 

ക്ലാസില്‍ ബഹളം വെച്ച കുട്ടികളില്‍ രണ്ട് മുസ്ലിം വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ പോകാന്‍ അധ്യാപിക ആവശ്യപ്പെട്ടെന്ന് ആരോപിച്ച് രക്ഷിതാക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിക്കുകയായിരുന്നു. 

'ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, പാകിസ്ഥാനിലേക്ക് പൊയ്ക്കോളു' എന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞതായി രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ എട്ടുവര്‍ഷമായി പഠിപ്പിക്കുന്ന അധ്യാപികയാണ് മഞ്ജുള.

നേരത്തെ, യുപിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദു കുട്ടികളെ കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികയുടെ നടപടി വലിയ വിവാദമാവുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം