ദേശീയം

ലോകനേതാക്കള്‍ ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തില്‍ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ തലവന്മാരും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ് ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക് പുറമേ ഡല്‍ഹി നഗരഹൃദയത്തിലെ വന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രധാന വേദിക്ക് മുന്നില്‍ നടരാജ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അടക്കമുള്ളവര്‍ ഡല്‍ഹിയിലെത്തി. രാത്രി ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. രാവിലെ പത്തരയോടെ നേതാക്കള്‍ ഭാരത് മണ്ഡലത്തിലെത്തും. പത്തര മുതല്‍ പതിനൊന്നര വരെ 'ഒരു ഭൂമി ' എന്ന സന്ദേശമുയര്‍ത്തിയുള്ള ആദ്യ സെഷന്‍ നടക്കും. 

ഉച്ചഭക്ഷണത്തിന് പിരിയുന്ന നേതാക്കളുടെ അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ മൂന്നരവരെ നടത്തും. മൂന്നുമുതല്‍ 4.45വരെ രണ്ടാം സെഷന്‍ നടക്കും. ഞായര്‍ രാവിലെ 8.15ന് നേതാക്കള്‍ ഗാന്ധി സമാധി സന്ദര്‍ശിക്കും. പത്തരയ്ക്കാണ് അവസാന സെഷന്‍ തുടങ്ങുക. സംയുക്ത പ്രസ്താവന സാധ്യമായാല്‍ അത് പാസാക്കി ഉച്ചകോടിക്ക് തിരശ്ശീല വീഴും.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി