ദേശീയം

കല്യാണം കഴിക്കാന്‍ സമ്മര്‍ദം; ലോങ് ഡ്രൈവ് വാഗ്ദാനം ചെയ്തു; കാമുകിയെചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ലഫ്റ്റന്റ് കേണല്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍:  നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ലഫ്റ്റന്റ് കേണല്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ ഡെറാഢൂണില്‍ ജോലി ചെയ്യുന്ന ആര്‍മി ലെഫ്റ്റന്റ് കേണല്‍ രാമേന്ദു ഉപാധ്യായ ആണ് അറസ്റ്റിലായത്. സിര്‍വാള്‍ഗഢ് പ്രദേശത്ത് യുവതിയുടെ മൃതദേഹം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ കേണല്‍ പിടിയിലാകുന്നത്.

നേപ്പാള്‍ സ്വദേശിയായ യുവതിയുമായി രാമേന്ദു വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പണ്ഡിറ്റ് വാരിയിലെ പ്രേം നഗറിലെ  വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

ബംഗളാളിലെ സിലിഗുരുയിലെ ഒരു ഡാന്‍സ്ബാറില്‍ വച്ചാണ് രാമേന്ദു നേപ്പാള്‍ സ്വദേശിയായ ശ്രേയ ശര്‍മയെന്ന യുവതിയെ കണ്ടുമുട്ടിയത്. അതിനുശേഷം അവരുടെ ബന്ധം മൂന്നുവര്‍ഷത്തോളം തുടര്‍ന്നു. ഡെറാഢൂണിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ രാമേന്ദു യുവതിയെ ഇവിടേക്ക് കൊണ്ടുവന്ന് വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് താമസിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

ശനിയാഴ്ച രാത്രി രാജ്പൂര്‍ റോഡിലെ ക്ലബില്‍ വച്ച് രാമേന്ദുവും യുവതിയും മദ്യപിച്ചു. അതിന് പിന്നാലെ ഒരു ലോങ് ഡ്രൈവിന് പോകാമെന്ന് രാമേന്ദു പറഞ്ഞപ്പോള്‍ യുവതി സമ്മതിക്കുകയും ചെയ്തു. നഗരത്തിലെ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പുലര്‍ച്ചെ ഒന്നരയോടെ കാര്‍ നിര്‍ത്തിയ ശേഷം കൈയില്‍ കരുതിയ ചുറ്റിക കൊണ്ട് നിരവധി തവണ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലഫ്റ്റന്റ് കേണലായ ഉദ്യേഗസ്ഥന്‍ വിവാഹിതനാണെന്നും നേപ്പാള്‍ സ്വദേശിയായ യുവതി വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

'ആത്മാക്കളുടെ കല്യാണം'; മുപ്പത് വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വരനെ തേടി പത്രപരസ്യം!

എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''