ദേശീയം

രാഷ്ട്രീയം വിട്ടിട്ടില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ഉമാ ഭാരതി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാവുമെന്നും ഉമാ ഭാരതി പറഞ്ഞു.

ഒരുപാടു നാളായി ജോലി ചെയ്യുന്നു, അതിനാല്‍ ഒരു ഇടവേളയെടുത്തതാണ്. അഞ്ചു വര്‍ഷത്തെ ഇടവേളയെടുത്തതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്- ഉമാ ഭാരതി പറഞ്ഞു.

ആളുകളുടെ വിചാരം ഞാന്‍ രാഷ്ട്രീയം നിര്‍ത്തിയെന്നാണ്. അവരോട് പറഞ്ഞു മടുത്തു. 

എഴുപത്തിയഞ്ചോ എണ്‍പത്തിയഞ്ചോ വയസ്സായാലും താന്‍ രാഷ്ട്രീയത്തില്‍ സജീവമായുണ്ടാവും. രാഷ്ട്രീയത്തെ ആഢംബര ജീവിതത്തിനുള്ള മാര്‍ഗമായി കാണുന്നവരാണ് അതിനെ നശിപ്പിക്കുന്നതെന്ന് ഉമാഭാരതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു