ദേശീയം

"വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവം": ബോംബെ ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കുടുംബത്തിന്റെ ഉത്തരവാദിത്തം ഭർത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്നാരോപിച്ച് പുനെ സ്വദേശി നൽകിയ വിവാഹമോചന ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവമാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാൽ തനിക്കു ഭക്ഷണം കഴിക്കാതെ ഓഫീസിൽ പോകേണ്ടിവരുന്നുവെന്നായിരുന്നു 35 വയസ്സുകാരന്റെ പരാതി. സ്വന്തം അമ്മയുമായി ഫോണിൽ സംസാരിക്കാനാണ് ഭാര്യ കൂടുതൽ സമയം ചിലവഴിക്കുന്നതെന്നും ആരോപിച്ചിരുന്നു. ഹർജി കുടുംബക്കോടതി തള്ളിയതിനെത്തുടർന്നാണ് ഇയാൾ ഹെെക്കോടതിയിലെത്തിയത്.

വിവാഹശേഷം സ്ത്രീകൾ മാതാപിതാക്കളുമായുള്ള ബന്ധം വിഛേദിക്കുമെന്നു കരുതാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2010ൽ വിവാഹിതരായ ഉദ്യോ​ഗസ്ഥ ദമ്പതികൾ 10 വർഷമായി അകന്നുജീവിക്കുകയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു