ദേശീയം

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ താരുങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സൈന്യത്തിന്റെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് ലെയ്മകോങ് പ്ലാറ്റൂണ്‍ അംഗം സെര്‍ടോ താങ്താങ് കോം (41) ആണ് കൊല്ലപ്പെട്ടത്.

ലീവിന് എത്തിയ സെര്‍ടോയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സായുധ സംഘം സെര്‍ടോയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്.  ഖുനിങ്താങ് ഗ്രാമത്തില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 

സൈനികന്റെ പത്തു വയസ്സുകാരന്റെ മകനാണ് തട്ടിക്കൊണ്ടുപോയ കാര്യം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു