ദേശീയം

കുട്ടികളുടെ യാത്രാ നിരക്കിലെ മാറ്റം, ഏഴ് വർഷം കൊണ്ട് 2,800 കോടി; നേട്ടമുണ്ടാക്കി ഇന്ത്യൻ റെയിൽവെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയശേഷം ഇന്ത്യൻ റെയിൽവെയ്ക്ക് അധിക വരുമാനമായി ലഭിച്ചത് 2,800 കോടിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം ഈ വിഭാ​ഗത്തിൽ റെയിൽവെയ്‌ക്ക് അധിക വരുമാനമായി ലഭിച്ചത് 560 കോടിയാണ്.

2016 മാർച്ചിലാണ് റെയിൽ കുട്ടികളുടെ യാത്രാ നിരക്കിൽ മാറ്റം വരുത്തിയത്. അഞ്ചിനും പന്ത്രണ്ടു വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രത്യേക സീറ്റുകളോ, ബെർത്തോ റിസർവ് ചെയ്യണമെങ്കിൽ മുതിർന്നവരുടെ അതേ നിരക്കു തന്നെ ഈടാക്കുമെന്നായിരുന്നു റെയിൽവെയുടെ പ്രഖ്യാപനം. 

നേരത്തെ കുട്ടികൾക്ക് പകുതി നിരക്കായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ പുതിയ ചട്ടപ്രകാരം പകുതി നിരക്കിൽ യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടെങ്കിലും പ്രത്യേക സീറ്റോ ബർത്തോ കിട്ടില്ല. 2016-2017 മുതൽ 2020- 2023 വരെയുള്ള സാമ്പത്തിക വർഷം തിരിച്ചുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. യാത്രക്കാരായ കുട്ടികളിൽ 70 ശതമാനവും മുഴുവൻ നിരക്കും നൽകി യാത്ര ചെയ്തവരാണ്. 3.6 കോടി കുട്ടികൾ പകുതി നിരക്കിൽ യാത്ര ചെയ്തതായും കണക്കുകളിൽ പറയുന്നു.

ദീർഘ ദൂര യാത്രയ്ക്ക് കുട്ടിയും മുതിർന്നയാളും ഒരു ബെർത്തിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ കൂടുതൽ ആളുകളും കുട്ടികൾക്ക് പ്രത്യേക ബെർത്ത് റിസർവ് ചെയ്യും. യാത്ര നിരക്കിൽ മാറ്റം വരുത്തിയത് റെയിൽവെയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയുടെ വഴിയെ സിനിമയിലേക്കെത്തിയ താരങ്ങൾ

ഇന്ത്യക്ക് നഷ്ടം; ഗുസ്തി താരം ദീപക് പുനിയക്ക് ഒളിംപിക്‌സ് യോഗ്യത ഇല്ല

അടുക്കള പരീക്ഷണം കിടുക്കി, ചിയ സീഡ് ചേർത്ത് സംഭാരം, ഇത് വേറെ ലെവൽ

'2014ല്‍ മോദിയില്‍ കണ്ടത് നര്‍മ്മവും ആത്മവിശ്വാസവും, ഇന്ന്...; ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കും'