ദേശീയം

കോടനാട് കേസ്: ഉദയനിധി സ്റ്റാലിന്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചാ കേസില്‍ പ്രസ്താവന നടത്തുന്നതില്‍ മന്ത്രി ഉദയനിധി സ്റ്റാലിനെ മദ്രാസ് ഹൈക്കോടതി വിലക്കി. രണ്ടാഴ്ചത്തേക്ക് പ്രസ്താവനകള്‍ ഒന്നും പാടില്ലെന്ന് കോടതി ഉത്തരവിട്ടു. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 

ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന പളനിസാമിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു.  ജയലളിതയുടെ മരണശേഷം അവരുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയും കൊലയും സംബന്ധിച്ച് എടപ്പാടി പളനിസാമിക്കെതിരെ നേരത്തെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

സമീപകാലത്ത് കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്തി ഉദയനിധി പ്രസ്താവനകള്‍ നടത്തിയതായും, എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായും എടപ്പാടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ എഫ്‌ഐആറിലൊന്നും തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഉദയനിധിയുടെ ഇത്തരം നീക്കങ്ങള്‍ തടയണമെന്നും പളനിസാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

നവവധുവിന് ക്രൂരമര്‍ദനം;യുവതിക്ക് നിയമസഹായം നല്‍കും ; മാനസിക പിന്തുണ ഉറപ്പാക്കാന്‍ കൗണ്‍സിലിങ്

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു