ദേശീയം

കോടികള്‍ വിലമതിക്കുന്ന വജ്രം 'കളഞ്ഞുപോയി'; തടിച്ചുകൂടി നാട്ടുകാര്‍, ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി നാട്ടുകാര്‍. റോഡില്‍ ഡയമണ്ടിനായി നാട്ടുകാര്‍ തെരയുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡയമണ്ട് വില്‍പ്പന നടക്കുന്ന വരച്ച എന്ന പ്രദേശത്തെ റോഡില്‍ അബദ്ധത്തില്‍ ഒരാളുടെ കൈയില്‍ നിന്ന് ഒരു പാക്കറ്റ് ഡയമണ്ട് കളഞ്ഞുപോയി എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. കോടികള്‍ വിലമതിക്കുന്ന ഡയമണ്ടുകള്‍ തേടിയാണ് നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചത്.

ഡയമണ്ടിനായി നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്. ചിലര്‍ ഡയമണ്ട് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മാര്‍ക്കറ്റ് റോഡില്‍ നിന്ന് പൊടിപടലം വരെ ശേഖരിക്കാന്‍ തയ്യാറായി. ചിലര്‍ക്ക് ഡയമണ്ടുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത് ഡ്യൂപ്ലിക്കേറ്റ് ഡയമണ്ടുകള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരോ നാട്ടുകാരെ കളിപ്പിക്കാന്‍ അഭ്യൂഹം പരത്തിയതാണ് എന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍