ദേശീയം

ബംഗളൂരു ലവ് ജിഹാദ് കേസ് വ്യാജം; കാമുകന്‍ ചതിച്ചപ്പോള്‍ യുവതി പക വീട്ടിയതെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രണയത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്കു മതംമാറ്റാന്‍ ശ്രമിച്ചെന്ന, ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പൊലീസ്. കാമുകന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയപ്പോള്‍ വ്യാജമായി ആരോപണം ഉന്നയിച്ച് യുവതി ലവ് ജിഹാദ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ബലാത്സംഗം, വഞ്ചന ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇലക്ട്രോണിക് സിറ്റിയില്‍ ജോലി ചെയ്യുന്ന യുവതി അവിടെ പരിചയപ്പെട്ട കശ്മീരി യുവാവുമായി പ്രണയത്തില്‍ ആവുകയായിരുന്നു. തന്നേക്കാള്‍ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.

മതം മാറാതെ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നതെന്നാണ് യുവതി പരാതിയില്‍ അറിയിച്ചത്. എന്നാല്‍ പലവട്ടം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് മതംമാറണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഇതിനു സമ്മതിക്കാതിരുന്നപ്പോള്‍ അയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ലവ് ജിഹാദില്‍ കുടുക്കാന്‍ യുവാവ് ശ്രമിച്ചെന്നാണ് യുവതി പരാതിയില്‍ ആരോപിച്ചത്.

കാമുകന്‍ വിവാഹത്തില്‍നിന്നു പിന്‍മാറിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് യുവതി ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വ്യക്തമായ സ്ഥിതിക്ക് ബലാത്സംഗ, വഞ്ചനാ കേസുകള്‍ നിലനില്‍ക്കും. ഇതില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'വഴക്ക്' പുതിയ തലത്തിലേക്ക്; സിനിമ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍ ശശിധരന്‍

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം