ദേശീയം

ഉജ്ജയിനില്‍ 12കാരിയെ ബലാത്സംഗം ചെയ്ത സംഭവം; മുഖ്യപ്രതി അറസ്റ്റില്‍, തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമം

സമകാലിക മലയാളം ഡെസ്ക്

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രധാനപ്രതി അറസ്റ്റില്‍. ഭരത് സോണി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ വലയില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ഇയാള്‍ക്ക് വീണു പരിക്കേറ്റു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് പ്രതിയെ എത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

കേസില്‍, നേരത്തെ ഒരു ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 38കാരനായ രാകേഷ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. 

ഓട്ടോറിക്ഷയില്‍ രക്തത്തുള്ളികളും കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വിവസ്ത്രയായി രക്തവുമൊലിപ്പിച്ച് സഹായം തേടി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പെണ്‍കുട്ടി എട്ട് കിലോമീറ്റര്‍ നടന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. സഹായം അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയെ പലരും ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബാഗ്‌നഗര്‍ റോഡിലെ ആശ്രമത്തിലെപുരോഹിതനാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അമ്മൂമ്മയ്ക്കും മൂത്ത സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നും 700 കിലോ മീറ്റര്‍ അകലെ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോ?ഗ്യനിലയില്‍ പുരോ?ഗതിയുള്ളതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്