ദേശീയം

പരാതി നല്‍കാനെത്തിയ സ്ത്രീയെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് യുപി പൊലീസ്; വീഡിയോ പുറത്ത്, വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പരാതി നല്‍കാനെത്തിയ വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വവലിച്ചിഴച്ചു കൊണ്ടുപോയ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി വിവാദത്തില്‍. യുപിയിലെ ഹറോയ് ജില്ലയിലെ എസ്പി ഓഫീസിന് മുന്നിലാണ് സംഭവം നടന്നത്. സ്ത്രിയെ രണ്ട് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. 

ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്. പരാതി നല്‍കാനെത്തിയ ഇവര്‍ സ്‌റ്റേഷനില്‍ കയറിയില്ല. സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. ഇവരോടൊപ്പം നടന്ന സ്ത്രീ പെട്ടെന്ന് റോഡില്‍ ഇരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി