ബംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം
ബംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം  വീഡിയോ ദൃശ്യം
ദേശീയം

രാമേശ്വരം കഫേ സ്‌ഫോടനം: ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി എന്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് മൊബൈല്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ബിജെപി പ്രവര്‍ത്തകനായ സായ് നാഥിനെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമേശ്വരം കഫേ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പ് നിരവധി വീടുകളിലും കടകളിലും എന്‍ഐഎ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഐഎയുടെ നടപടി.

സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതോടെ സ്‌ഫോടനത്തിലെ ബിജെപി പങ്കുപുറത്തുവന്നുവെന്നും മതത്തിന്റെ പേരില്‍ ബിജെപി പ്രചരിപ്പിക്കുന്ന തീവ്രവാദത്തിന് ഇതില്‍പ്പരം തെളിവുവേണോയെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് ഒന്നിന് ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?