രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ എക്‌സ്‌ \
ദേശീയം

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ; നാണക്കേട്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ മാണ്ഡ്‌ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗ്ഗന്‍ സിങ് കുലസ്‌തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.

മണ്ഡ്‌ലയില്‍ രജനീഷ് ഹര്‍വന്‍ഷ് സിങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിന്റെ പ്രചാരത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രങ്ങളും കാണാം.

അതേസമയം, സംഭവത്തില്‍ മാനുഷികമായ പിഴവാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നത് ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗ്ഗന്‍ സിംഗ് കുലസ്തേമണ്ഡലത്തില്‍ സുപരിചിതനാണ്. 1996 മുതല്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്നത് ഇദ്ദേഹമാണ്.

മധ്യപ്രദേശില്‍ നാല് ഘട്ടങ്ങളിലായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. ഏപ്രില്‍ 26, മെയ് 7, മെയ് 13 എന്നിങ്ങനെയാണ് മറ്റ് ഘട്ടങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാനായത്. മറ്റ് 28 സീറ്റുകളും ബിജെപി നേടിയിരുന്നു. ചിന്ദ്് വാര മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ് സിറ്റിങ് എംപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം