ഉദ്ധവ് താക്കറെ പാർട്ടി ചിഹ്നം പുറത്തിറക്കുന്നു
ഉദ്ധവ് താക്കറെ പാർട്ടി ചിഹ്നം പുറത്തിറക്കുന്നു  ഫെയ്സ്ബുക്ക്
ദേശീയം

'സ്വേച്ഛാധിപത്യ ഭരണത്തെ ചുട്ടെരിക്കും'; 'ജ്വലിക്കുന്ന പന്തം' ചിഹ്നവുമായി ശിവസേന താക്കറെ വിഭാഗം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം പുറത്തിറക്കി. തീപ്പന്തമാണ് പുതിയ ചിഹ്നം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തും ചേര്‍ന്നാണ് പുതിയ ചിഹ്നം പുറത്തിറക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെയാണ്, പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉദ്ധവ് താക്കറെയ്ക്ക് നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് പുതിയ ചിഹ്നം തേടാന്‍ പാര്‍ട്ടി നിര്‍ബന്ധമായത്.

രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണത്തെ തന്റെ പാര്‍ട്ടിയുടെ 'ജ്വലിക്കുന്ന പന്തം' ചാരമാക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയുടെ എല്ലാ മുക്കിലും മൂലയിലും ജ്വലിക്കുന്ന പന്തം ചിഹ്നം എത്തിയിരിക്കുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ചിഹ്നത്തെ പ്രമോട്ട് ചെയ്യുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും ചേർന്ന് ചിഹ്നം പുറത്തിറക്കുന്നു

കഴിഞ്ഞ വര്‍ഷം നടന്ന അന്ധേരി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജ്വലിക്കുന്ന പന്തം ചിഹ്നത്തില്‍ മത്സരിച്ചാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിജയം നേടിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മഹാവികാസ് അഗാഡി സഖ്യത്തിന്റെ പ്രകടന പത്രിക ഉടന്‍ പുറത്തിറക്കുമെന്നും താക്കറെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍