ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് ചെയ്തു
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് ചെയ്തു ഐഎഎന്‍എസ്‌
ദേശീയം

'രാജ്യത്തോടുള്ള കടമ'; ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത വോട്ട് ചെയ്തു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. വീടിന് സമീപത്തെ സ്‌കൂളിലായിരുന്നു ജ്യോതി വോട്ടവകാശം വിനിയോഗിച്ചത്.

വീട്ടൂകാരുടെ കൈകളിലേന്തി എത്തിയ കിഷന്‍ജി ബൂത്തിലെത്തിയതിന് പിന്നലെ ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. 'ഞാന്‍ എപ്പോഴും എന്റെ വോട്ടവകാശം വിനിയോഗിക്കുന്നു, അത് രാജ്യത്തോടുള്ള എന്റെ കടമയാണ്,'ജ്യോതി പറഞ്ഞു. ഇത് എന്റെ രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണെന്നും അവര്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മഷി പുരട്ടി വിരല്‍ ഉയര്‍ത്തിപ്പിടിച്ച ശേഷം എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജ്യോതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് അടിയാണ് ജ്യോതിയുടെ പൊക്കം, അതായത് 61.95 സെന്റീമീറ്റര്‍ മാത്രം നീളം മാത്രമുള്ള ജ്യോതി ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ സ്ത്രീയായി അറിയപ്പെടാന്‍ തുടങ്ങിയത് 2009 മുതലാണ്. ജനിച്ചതിന് ശേഷം നാല് കിലോ മാത്രമാണ് ജ്യോതിയുടെ ഭാരം വര്‍ധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു