ചംപയ് സോറന്‍
ചംപയ് സോറന്‍ പിടിഐ
ദേശീയം

ഝാര്‍ഖണ്ഡില്‍ ഓപ്പറേഷന്‍ ലോട്ടസ്?; ഭരണകക്ഷി എംഎല്‍എമാരെ ഹൈദരബാദിലേക്ക് മാറ്റിയേക്കും

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ 'ഓപ്പറേഷന്‍ താമര' തടയാന്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം എംഎല്‍എമാരെ ഹൈദരബാദിലേക്ക് മാറ്റിയേക്കും. എംഎല്‍എമാരെ ഹൈദരബാദിലേക്ക് മാറ്റുന്നതിനായി രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാജ്ഭവനില്‍ നിന്ന് ക്ഷണം വൈകുകയാണെങ്കില്‍ എംഎല്‍എമാരെ ബിജെപി സഖ്യത്തിന്റെ ഭാഗമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഭരണകക്ഷി എംഎല്‍എമാരെ പുറത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

81 അംഗ നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണയുള്ള തനിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് നിയമസഭാകക്ഷി നേതാവ് ചംപയ് സോറന്‍ പറഞ്ഞു.

2020- 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് സോറനെ ബുധനാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഹേമന്തിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'

ഗുണ്ടകളെ ഒതുക്കാൻ പൊലീസ്, കൂട്ടനടപടി: 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

പശ്ചിമബംഗാളില്‍ ഇടിമിന്നലേറ്റ് 12 പേര്‍ മരിച്ചു

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം