സോണിയാഗാന്ധി
സോണിയാഗാന്ധി  ഫയൽ ചിത്രം
ദേശീയം

സോണിയാഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് പത്രിക നല്‍കും; മത്സരിക്കുന്നത് രാജസ്ഥാനില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനില്‍ നിന്നാകും സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ജയ്പൂരിലേക്ക് പോയി.

മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയ്പൂരില്‍ പത്രികാ സമര്‍പ്പണവേളയില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

സോണിയ മത്സരിച്ചിരുന്ന യുപിയിലെ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയാഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്