വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നു
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നു പ്രതീകാത്മക ചിത്രം
ദേശീയം

'മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചു'; 42കാരനെ കുത്തിക്കൊന്നു, സുഹൃത്ത് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 42കാരനെ കുത്തിക്കൊന്നു. താന്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിന്റെ ദേഷ്യത്തില്‍ 42കാരനെ കൂട്ടുകാരനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

റൂര്‍ക്കലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബ്രോക്കറായ നിഹാര്‍ രഞ്ജന്‍ ആചാര്യയാണ് മരിച്ചത്. 44കാരനായ കേവല്‍ ആണ് പ്രതി. ഇയാള്‍ക്കൊപ്പം നിഹാര്‍ രഞ്ജനെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ മരിച്ചതായി അഭ്യൂഹം പ്രചരിപ്പിച്ചതിനെ ചൊല്ലി നിഹാറുമായി കേവല്‍ വഴക്കിട്ടു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്