കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് പ്രതീകാത്മക ചിത്രം
ദേശീയം

ജമ്മു കശ്മീരില്‍ മണിക്കൂറുകള്‍ക്കിടെ വീണ്ടും ഭൂചലനം; 3.7 തീവ്രത

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ കിഷ്ത്വാര്‍ മേഖലയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഇന്ന് രാവിലെ 6.36ന് ആണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിക്കടിയില്‍ അഞ്ചുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടും സമാനമായ രീതിയില്‍ ജമ്മു കശ്മീരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്ക് മേഖലയെയാണ് കുലുക്കിയത്. ഇന്നലെ രാത്രി 9.35നാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ വിശദീകരണം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ