സീറ്റ് ധാരണ അറിയിക്കാനുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് - എഎപി നേതാക്കള്‍
സീറ്റ് ധാരണ അറിയിക്കാനുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് - എഎപി നേതാക്കള്‍ എഎന്‍ഐ
ദേശീയം

കോണ്‍ഗ്രസ് - ആംആദ്മി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ മൂന്നിടത്ത് കോണ്‍ഗ്രസ്, ഭറൂച്ചും കുരുക്ഷേത്രയും എഎപിക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി ഒരുമിച്ചു മത്സരിക്കുന്നതിന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ സീറ്റ് ധാരണയായി. ഡല്‍ഹിയിലെ ഏഴു സീറ്റില്‍ നാലിടതത്ത് ആംആദ്മി പാര്‍ട്ടിയും മൂന്നില്‍ കോണ്‍ഗ്രസും മത്സരിക്കും.

ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളിലാണ് എഎപി മത്സരിക്കുക. ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോവയിലെ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മത്സരിക്കുകയെന്ന് തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. ചണ്ഡിഗഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും മത്സരിക്കുക.

ഹരിയാനയിലെ പത്തു മണ്ഡലങ്ങളില്‍ ഒന്ന് ആംആദ്മി പാര്‍ട്ടിക്കു നല്‍കി. കുരുക്ഷേത്രയിലാണ് എഎപി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുക.

ഗുജറാത്തിലെ 24 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 24ലും എഎപി രണ്ടിടത്തും മത്സരിക്കും. ഭറൂച്ച്, ഭാവ്‌നഗര്‍ സീറ്റുകളാണ് ആംആദ്മിക്കു നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം