ഫാസിൽ ഖാൻ
ഫാസിൽ ഖാൻ എക്സ്
ദേശീയം

ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ചു; അപ്പാര്‍ട്ട്‌മെന്റിലെ തീപിടിത്തത്തില്‍ അമേരിക്കയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ യുവാവ് മരിച്ചു. 27കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഫാസില്‍ ഖാനാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

ന്യൂയോര്‍ക്കിലെ ഹരേലമിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് ബൈക്കിൽ ഉപയോ​ഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായത്. ബില്‍ഡിങ്ങിന്റെ മുകള്‍ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ അധികൃതരെത്തി അപ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും ഒഴിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതീവ ദുഃഖമുണ്ടാക്കുന്ന സംഭവമാണ് ഫാസില്‍ ഖാന്റെ മരണമെന്ന് എംബസി എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.

കൊളംബിയ ജേര്‍ണലിസം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫാസില്‍ ഖാന്‍, ദി ഹെച്ചിംഗര്‍ റിപ്പോര്‍ട്ടില്‍ ഡാറ്റ ജേണലിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ