അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍ 
ദേശീയം

ബിജെപി സെല്ലിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ റീട്വീറ്റ് ചെയ്തത് അബദ്ധത്തിലെന്ന് കെജ്‌രിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ഐടി സെല്ലിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററില്‍ റീട്വീറ്റ് ചെയ്തത് അബദ്ധത്തിലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സുപ്രീംകോടതിയിലാണ് കെജ്‌രിവാളിന്റെ വിശദീകരണം. കേസ് മാര്‍ച്ച് 11ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

2018ല്‍ യൂട്യൂബര്‍ ധ്രുവ് റാത്തീ ബിജെപി ഐടി സെല്ലിനെതിരെ ചെയ്ത വീഡിയോ ആണ് കെജ്‌രിവാള്‍ റീട്വീറ്റ് ചെയ്തത്. ബിജെപി പ്രവര്‍ത്തകന്‍ ഇതിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരുന്നു. കേസിലെ നടപടികള്‍ തടയണമെന്ന ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനെതിരെയാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അപകീര്‍ത്തി കേസിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ വിചാരണ കോടതിയോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

ആവേശം മൂത്ത് തിക്കും തിരക്കും; ശാന്തരാവാൻ പറഞ്ഞിട്ടും രക്ഷയില്ല; രാഹുലും അഖിലേഷും വേദിവിട്ടു (വീഡിയോ)

മമിതയ്ക്കൊപ്പം ആലപ്പുഴയിൽ കയാക്കിങ് നടത്തി അന്ന ബെൻ

അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത് 20 പേരെ

ആദ്യമായി 55,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 400 രൂപ