ദേശീയം

ചീറ്റപ്പുലി ആശയ്ക്ക് മൂന്നു കുഞ്ഞുങ്ങൾ പിറന്നു; കുനോ ദേശിയോദ്യാനത്തിൽ നിന്ന് സന്തോഷവാർത്ത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിന്ന് വീണ്ടും സന്തോഷവാർത്ത. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലി ആശ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. കുട്ടി ചീറ്റപ്പുലികളുടെ വിഡിയോയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. പൊജക്റ്റ് ചീറ്റയുടെ വിജയമാണ് ഇത് എന്നും അദ്ദേഹം കുറിച്ചു. 

2023 മാര്‍ച്ചില്‍ സിയായ എന്ന ചീറ്റയും നാല് കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞിനെ മാത്രമാണ് ജീവനോടെ കിട്ടിയത്. സെപ്റ്റംബര്‍ 2022ലാണ് എട്ട് ചീറ്റകളെ ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. 

രണ്ടാം ഘട്ടത്തില്‍ 12 ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്നത്. 2023 ഡംസംബറില്‍ അഗ്നി, വായു എന്നീ രണ്ട് ആണ്‍ ചീറ്റകളേയും കൊണ്ടുവന്നു. 70 വർഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്ത് പുനർജീവിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് പ്രൊജക്ട് ചീറ്റ.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം