ദേശീയം

ഡല്‍ഹി മദ്യനയക്കേസ്: അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് എഎപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും കെജരിവാള്‍ ഇഡിയെ അറിയിച്ചു. ഇതു മൂന്നാം തവണയാണ് കെജരിവാള്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 

ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് നിയമവിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. അതുവഴി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും കെജരിവാളിനെ മാറ്റിനിര്‍ത്താനും ബിജെപി ലക്ഷ്യമിടുന്നതായി എഎപി കുറ്റപ്പെടുത്തുന്നു. 

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിനെ സിബിഐ കഴിഞ്ഞ ഏപ്രിലില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കെജരിവാളിനെ സിബിഐ പ്രതി ചേര്‍ത്തിട്ടില്ല. മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി എംപി സഞ്ജയ് സിങും ജയിലിലാണ്. 

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാത്ത അരവിന്ദ് കെജരിവാളിന്റെ നടപടിയെ ചോദ്യം ചെയ്ത് ബിജെപി രംഗത്തെത്തി. എന്തോ ഒളിക്കാനുള്ളതു കൊണ്ടാണ് കെജരിവാള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. എന്തിനാണ് ഡല്‍ഹി മുഖ്യമന്ത്രി ക്രിമിനലുകളെപ്പോലെ ഓടിയൊളിക്കുന്നതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍