ദേശീയം

'അറിയില്ലെങ്കില്‍ പോയി പഠിച്ചിട്ടു വരൂ', പോക്‌സോ കേസിലെ പ്രതിയെ വിട്ടയച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പോക്‌സോ കേസില്‍ പ്രതിയെ വിട്ടയച്ച ജഡ്ജിയെ വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയശേഷം വരാനും ഹൈക്കോടതി പറഞ്ഞു. 2020 ലെ പോക്‌സോ കോടതി വിധി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണു നടപടി. 

കേസില്‍ വന്ന വിധി ഗുരുതരമായ തെറ്റും മനുഷ്യത്വമില്ലായ്മയുമാണെന്നും ഹൈക്കോടതി പോക്‌സോ കോടതി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു. കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പ്രതിക്ക് 5 വര്‍ഷ തടവു വിധിച്ചു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാനും ഉത്തരവില്‍ പറയുന്നു. കര്‍ണാടക ജുഡീഷ്യല്‍ അക്കാദമിയിലാണു ജഡ്ജി പരിശീലനം നേടേണ്ടത്. 

വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ, ദൃക്‌സാക്ഷികളില്ലെന്നും കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണു പോക്‌സോ കോടതി വിട്ടയച്ചത്. ബാലികയുടെ മാതാപിതാക്കളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും ഇത്തരം കേസുകളില്‍ സാഹചര്യത്തെളിവുകളെ സാങ്കേതികമായി വിശകലനം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി