ദേശീയം

തമിഴ്‌നാട്ടില്‍ പൊങ്കല്‍ ബംപര്‍; കിറ്റിന് പുറമെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പൊങ്കല്‍ സമ്മാനമായി തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പൊങ്കലിന് കിറ്റു മാത്രമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. 

ഒരു കിലോ അരി, ഒരു കിലോ പഞ്ചസാര ഉള്‍പ്പടെ മറ്റ് സാധനങ്ങളാണ് പൊങ്കല്‍ കിറ്റില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 2.19 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 

കിറ്റിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ 33,000 റേഷന്‍ കടകളില്‍ പൊങ്കല്‍ സമ്മാനം വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും സമ്മാനം നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍