ദേശീയം

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; കരണ്‍പൂരില്‍ മന്ത്രി തോറ്റു; കോണ്‍ഗ്രസിന് വിജയം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കരണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മന്ത്രി സുരേന്ദ്രപാല്‍ സിങ് പരാജയപ്പെട്ടു. കോണ്‍ഗ്രസാണ് ഇവിടെ വിജയം നേടിയത്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രൂപീന്ദര്‍ സിങ് കൂന്നര്‍ ആണ് വിജയിച്ചത്. രാജസ്ഥാനില്‍ അധികാരം നേടി സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി നിയമസഭാം​ഗമല്ലാത്ത സുരേന്ദ്രപാല്‍ സിങിനെ മന്ത്രിയാക്കിയിരുന്നു. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ഗുര്‍മീത് സിങ് കൂന്നര്‍ മരിച്ചതിനെത്തുടര്‍ന്നാണ് കരണ്‍പൂരില്‍ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഇവിടെ ഗുര്‍മീതിന്റെ മകന്‍ രൂപീന്ദര്‍ സിങ്ങിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. 

വിജയത്തില്‍ രൂപീന്ദര്‍ സിങ് കുന്നറിനെ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് അഭിനന്ദിച്ചു. ബിജെപിയുടെ അഹങ്കാരത്തിനേറ്റ് തിരിച്ചടിയാണ് കരണ്‍പൂരിലെ ജനങ്ങളുടെ വിധിയെഴുത്തെന്ന് ഗെഹലോട്ട് അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ