ദേശീയം

ഒരേ മൈതാനത്ത് രണ്ടുമത്സരം; തലയ്ക്ക് പിന്നില്‍ ക്രിക്കറ്റ് പന്ത് തട്ടി കളിക്കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ട് കളിക്കാരന്‍ മരിച്ചു. ഫീല്‍ഡ് ചെയ്യുന്നതിനിടെ, മൈതാനത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ പന്ത് തലയില്‍ തട്ടിയാണ് 52കാരന്‍ മരിച്ചത്. ചെവിയുടെ പിന്നില്‍ അടിയേറ്റ 52കാരന്‍ ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈ മാട്ടുംഗയിലെ ദാദ്കര്‍ മൈതാനത്താണ് സംഭവം. 52കാരനായ ജയേഷ് സവാലയാണ് മരിച്ചത്. ബാറ്റ്‌സ്മാനെ ശ്രദ്ധിച്ച് ഫീല്‍ഡ് ചെയ്യുന്നതിനിടെ ജയേഷിന്റെ ചെവിയുടെ പിന്നിലാണ് പന്ത് തട്ടിയത്. സ്ഥല പരിമിതി കാരണം മുംബൈയില്‍ ഒരു മൈതാനത്ത് തന്നെ ഒരേ സമയം രണ്ടു മത്സരങ്ങള്‍ നടക്കുന്നത് സാധാരണമാണ്. പന്ത് തട്ടി പരിക്ക് പറ്റുന്നത് പതിവാണെങ്കിലും ഇത്തരത്തില്‍ അത്യാഹിതം സംഭവിക്കുന്നത് ആദ്യമായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുച്ചി വിസ ഓസ്വാള്‍ വികാസ് ലെജന്‍ഡ് കപ്പ് മത്സരങ്ങളാണ് മൈതാനത്ത് നടന്നത്. 50 വയസിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള ടി 20 മത്സരത്തിനിടെയാണ് സംഭവം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു